ആതവനാട് കരിപ്പോൾ ഹൈസ്കൂളിന് സമീപം കാറിൽ വെച്ച് വിദേശ മദ്യ വില്പന നടത്തുകയായിരുന്നു പാലക്കാട് ചിറ്റൂർ സ്വദേശിയായ കിട്ടൂ നിവാസ് ,നന്ദകുമാർ 23 വയസ്സ് , എന്നയാളെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO എം കെ മുരളീകൃഷ്ണനും സംഘവും പിടികൂടി.
31 ബോട്ടിലുകളിലായി പതിനഞ്ചര ലിറ്റർ വിദേശമദ്യം ആണ് ആതവനാടും പരിസരങ്ങളിലും കാറിൽ വിതരണം ചെയ്യാനിരുന്നത്. മദ്യ വിതരണത്തിന് ഉപയോഗിച്ച KL - 03 -L - 4823 നമ്പർ മാരുതി ആൾട്ടോ കാർ സഹിതമാണ് പ്രതിയെ പിടി കൂടിയത്.
പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്യുകയും ഉണ്ടായി.SI മുരളീകൃഷ്ണനെ കൂടാതെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, രമേശ്, അബ്ദുറഹ്മാൻ ,ദീപക് , അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിദേശ മദ്യ വില്പനക്ക് എതിരെയും മദ്യലഹരി മാഫിയക്ക് എതിരെയും വളാഞ്ചേരി പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് SI എം കെ മുരളീകൃഷ്ണൻ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !