5 കോടി 7 ലക്ഷം അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
പൊതു മരാമത്ത് വകുപ്പ് Go( Rt) No. 11/2021 പ്രകാരമാണ് ഫണ്ടനുവദിച്ചത്.
കുറ്റിപ്പുറം പഞ്ചായത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡായ പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന്
ദേശീയ പാതയിൽ നിന്നും ആരംഭിച്ച് മുക്കിലപ്പീടികയിലെത്തുന്ന റോഡ് നാലര കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നത്.
ഈ റോഡിന്റെ നവീകരണത്തിന് ഫണ്ടനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, ചീഫ് എഞ്ചിനീയർ എന്നിവർക്ക് നിരവധി തവണ കത്തുകൾ നൽകുകയും മന്ത്രിമാരെ നേരിട്ട് കണ്ട് റോഡ് നവീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെണ്ടർ വേഗത്തിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !