കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ മിഥുൻ മാനുവേൽ ഒരുക്കി 2020ലെ ബമ്പർ ഹിറ്റടിച്ച ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിൻ്റെ റിലീസിന് ഒരു വർഷം തികയുമ്പോൾ തുടർ ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവേൽ. 'അഞ്ചാം പാതിരാ' നിര്‍മ്മാതാവ് ആഷിക് ഉസ്മാനൊപ്പം വീണ്ടും കൈ കോർക്കുന്നതായും കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും കഴിഞ്ഞ ഡിസംബറിൽ മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇത് അഞ്ചാംപാതിരായുടെ തുടർഭാഗമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല, എങ്കിലും സിനിമാ പ്രേമികൾ ഇക്കാര്യത്തിലെ സംശയം പ്രകടമാക്കുകയും ചെയ്തിരുന്നു. ചാക്കോച്ചനും ഈ ചിത്ര പങ്കുവെച്ചിരുന്നു. 'അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്' എന്നു മാത്രമായിരുന്നു കുഞ്ചാക്കോ ബോബനും ആഷിക് ഉസ്മാനുമൊപ്പമുള്ള ചിത്രത്തിന് മിഥുന്‍ കുറിച്ച ക്യാപ്ഷൻ.
ഇന്നിതാ ചിത്രത്തിൻ്റെ തുടർഭാഗം ആറാം പാതിരാ എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ടീം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ക്രൈം ത്രില്ലറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ചേർന്നാണ് 'ആറാം പാതിരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. "അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുള്‍ അഴിയുന്നു..!! ആറാം പാതിരാ.'
ഈ ത്രില്ലര്‍ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതില്‍ ഏറെ ആവേശമുണ്ട്", ടൈറ്റില്‍ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. കഴിഞ്ഞ തിരുവോണ ദിനത്തിൽ അഞ്ചാം പാതിരാ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. മിഥുൻ മാനുവേൽ തോമസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്, എപി ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കും നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !