വളാഞ്ചേരി: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എടയൂർ സമഗ്ര കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കിഫ്ബി, ജൽ ജീവൻ മിഷൻ ഫണ്ട് എന്നിവയിൽ നിന്നുള്ള 120.76 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. എടയൂർ ഗ്രാമ പഞ്ചായത്തിൽ പൂർണമായി
കുടിവെള്ളം എത്തിക്കാനും ഇരിമ്പിളിയം പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലേക്കുള്ള നിലവിലെ പദ്ധതി അഭിവൃദ്ധിപ്പെടുത്താനും പദ്ധതി സഹായിക്കും. 10791 കുടുംബങ്ങൾക്ക് പുതുതായി പദ്ധതി വഴി കണക്‌ഷൻ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നിലവിലെ കണക്‌ഷൻ ഉൾപെടെ ആകെ 17,000 വീടുകൾക്ക് പദ്ധതി സഹായകമായിട്ടുണ്ട്.
പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം, എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി വേലായുധൻ, എടയൂർ ഗ്രാമപഞ്ചായത്ത്, മുൻ പ്രസിഡൻ്റ് കെ കെ രാജീവ്, വാർഡ് അംഗം കെ പി വിശ്വനാഥൻ, ജല അതോറിറ്റി ഉത്തര മേഖല ചീഫ് എഞ്ചിനീയർ പി എസ് പ്രദീപ്, മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ് സത്യ വിത്സൺ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !