റിയാദ്: മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപേർക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം മദീനയ്ക്ക് സമീപം ജിദ്ദ-മദീന റോഡിലെ വാദി ഫറഹയിൽ വെച്ചായിരുന്നു അപകടം.
അബ്ദുൽ ജലീൽ (52), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14) എന്നിവരാണ് മരിച്ചത്.
ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്നത് ഇങ്ങനെ:
മക്കയിൽ നിന്നും ഉംറ നിർവ്വഹിച്ച ശേഷം മദീനയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ജി.എം.സി കാർ, തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുകയാണ് അബ്ദുൽ ജലീൽ. കുടുംബം സന്ദർശക വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരുടെ ചികിത്സാ കാര്യങ്ങൾക്കുമായി മദീനകെ.എം.സി.സി പ്രവർത്തകരായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ രംഗത്തുണ്ട്.
Content Summary: Tragedy during Madinah trip: Four members of the same family from Malappuram died in a car accident
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !