അബുദാബിയിൽ കാർ മറിഞ്ഞ് നാല് മലയാളികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ

0

അബുദാബി
: അബുദാബി-ദുബായ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ നാല് മലയാളികൾ മരിച്ചു. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളും, ഇവരുടെ വീട്ടുജോലിക്കാരിയുമാണ് മരിച്ചത്.

അഷസ് (14), അമ്മാര്‍ (12), അയാഷ് (5), സഹായി ബുഷറ (മലപ്പുറം ചമ്രവട്ടം സ്വദേശി) എന്നിവരാണ് മരിച്ചത്.

ദുബായിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇന്നലെ രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫിനെയും ഭാര്യ റുക്സാനയെയും അബുദാബി ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ (SSMC) പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Summary: Road accident in Abu Dhabi: Three children and helper of Malayali family die; parents in critical condition

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !