കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ E Gate / ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) പ്രവർത്തനം ആരംഭിച്ചു.
ദുബായിൽ നിന്നും വന്ന Air India Express ൻ്റെ IX-346 വിമാനത്തിൽ കോഴിക്കോട് എത്തിയ സുബൈർ ആണ് കോഴിക്കോട് വിമാനത്താവളത്തിലെ FTI-TTP E Gate വഴി എമിഗ്രെഷൻ ക്ലിയർ ചെയ്ത ആദ്യ യാത്രക്കാരൻ.
30 സെക്കൻഡ് മതിയാകും ഇനി മുതൽ
എമിഗ്രെഷൻ ക്ലിയറൻസിന്. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ സാധിക്കും.
https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്.
ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും.
രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോർട്ടും സ്കാൻ ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ്പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.
കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി ആണ് അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനത്തിന് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ആണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (FTI-TTP) നപ്പാക്കുന്നത്. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും OCA (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്. ബയോമെട്രിക്ക് വ്യക്തിവിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ നീണ്ട ക്യൂ ഒഴിവാക്കി ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളിലൂടെ സുഗമമായി പുറത്തേക്ക് പോകാം.
കോഴിക്കോടിനു പുറമേ തിരുവനന്തപുരം,
തിരുച്ചിറപ്പള്ളി, അമൃത്‍സർ, ലഖ്നൗ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ- ടിടിപി) നടപ്പാക്കും.
2024 ജൂലായിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംവിധാനം ആദ്യം തുടങ്ങിയത്. മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും ഘട്ടംഘട്ടമായി നടപ്പാക്കിയിരുന്നു.
വിദേശയാത്രക്കാർക്ക് ഇ-ഗേറ്റ് വഴി അതിവേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Content Summary: E Gate / Fast Track Emigration - Trusted Traveler Program (FTI-TTP) has started operations at Kozhikode International Airport.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !