തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല. നിയന്ത്രണങ്ങളോടുകൂടി തുറക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
‘കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരുതലുകള്‍ എടുത്ത് നിയന്ത്രണങ്ങള്‍ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാര്‍ഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകള്‍ ജനുവരി 5 മുതല്‍ തുറക്കാം. ഒരു വര്‍ഷമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ പ്രതിസന്ധിയിലാണ്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വില്‍ക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണം’, മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.
ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി നല്‍കി. ഇന്‍ഡോറില്‍ 100ഉം ഔട്ട് ഡോറില്‍ 200 പേരെയും പരമാവധി അനുവദിക്കും. സ്‌പോട്‌സ് പരിശീലനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്.
അനുവദിക്കുന്ന പരിപാടികള്‍ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. എക്‌സിബിഷന്‍ ഹാളുകള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !