സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ഉത്സവാഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങളോടെ ഇളവനുവദിച്ചിരിക്കുകയാണ്. പൊതുപരിപാടികള്‍ നടത്തുന്നതിനു മുന്‍പ് ആരോഗ്യ വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം തേടണം.
പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല. 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതരരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാവരിലും കൊവിഡ്ലക്ഷണങ്ങൾ പരിശോധിക്കണം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പങ്കെടുക്കുന്നവരുടെപേരും ഫോൺ നമ്പരും സൂക്ഷിക്കണം.
റാലികൾ,ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾതുടങ്ങിയവയ്ക്കും മാർഗനിർദേശങ്ങൾ ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !