വളാഞ്ചേരി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( ലെൻസ്ഫെഡ് ) വളാഞ്ചേരി ഏരിയ കമ്മറ്റി തവനൂർ പ്രതീക്ഷ ഭവനിലേക്ക് ആവശ്യമായ വന്ന 50 കസേരകൾ,സാനിറ്റൈസർ, ടൂത്ത് ബ്രഷുകൾ, വാഷിംഗ് പൌഡർ, ഭക്ഷ്യ കിറ്റുകൾ, ഫ്രൂട്ട്സ് കിറ്റുകൾ തുടങ്ങിയവ കൈമാറി.
ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി.കെ.ബാലേട്ടൻ അനുസ്മരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതീക്ഷ ഭവനിലെ 105 അന്തേവാസികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി. ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ പ്രസിഡണ്ട് ഹൈദർ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.ബി.സജി, സംസ്ഥാന സമിതി അംഗങ്ങളായ കെ.മുഹമ്മദ് ഇഖ്ബാൽ, ബാബു എടയൂർ തുടങ്ങിയവരാണ് സാധന സാമഗ്രികൾ കൈമാറിയത്.ഏരിയ സെക്രട്ടറി പി.എം ശ്രീജിത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽ പി, സോമസുന്ദരൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ താജുദ്ധീൻ പി.പി, ഹമീദ് വി.പി, സൈനുൽ ആബിദ്, അജീഷ്, നൗഫൽ ,ഇർഫാൻ, ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !