വളാഞ്ചേരി: കക്ഷി രാഷ്ട്രീയ, ജാതി,മത ഭേദമന്യേ ജീവകാരുണ്യ, കലാ-കായിക സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഇടപെടാൻ കുളമംഗലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും, പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ നിർവ്വഹിച്ചു.
വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥി ആയിരുന്നു. വി പി ഉബൈദ് അധ്യക്ഷത വഹിച്ചു. NAMK ഫൗണ്ടേഷൻ ചെയർമാൻ N A മുഹമ്മദ് കുട്ടി ട്രസ്റ്റിലെക്ക് സംഭാവന ചെയ്ത ഉപകരണങ്ങൾ ഏറ്റുവാങ്ങി. വളാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ റംല, കെ കെ സയ്യിദ് ഫൈസൽ തങ്ങൾ, ഇ.പി അച്ച്യുതൻ, പറശ്ശേരി വീരാൻകുട്ടി, ഉണ്ണികൃഷ്ണൻ ചാത്തൻകാവ്, നാലകത്ത് നൗഷാദ്, കെ പി യാസർ അറഫാത്ത്, Dr റിയാസ്, Dr ഹസീന വഹാബ്, സുരേഷ് ബാബു.ജി, നാലകത്ത് നാസർ, നിയാസ് പാലാറ എന്നിവർ ആശംസകൾ നേർന്നു. പി ഷാഹിദ് അതിജീവനത്തിന്റെ കാലം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കെ ആസിഫ് സ്വാഗതവും M.K വൽസരാജൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !