72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന്‍ പുരസ്കാരം. മലയാളത്തിന്റെ വാനമ്പാടി പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്കാരവും പ്രഖ്യാപിച്ചു.
മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !