കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷർ. പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനട ജാഥ നടത്താനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനമായി.
കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹമാണ്. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷ വിലയിരുത്തി. അതേസമയം ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്‍റിലേക്ക് കാല്‍നട ജാഥ നടത്താന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !