കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സി ബി ഐയുടെയും ഡി ആര്‍ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. കസ്റ്റംസ് ഓഫീസറില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.
അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്. ഇവരില്‍ നിന്ന് സ്വര്‍ണവും പണവും പിടികൂടിയതായും സൂചനയുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ പരിശോധന എന്ന് വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !