ചെന്നൈ: കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരിക്കും കാലാവധി.
ഏകദേശം 9.69 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഡാറ്റാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !