കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ വിവാഹപാര്‍ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഏഴ് പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന. 36 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേരെ മംഗളുരുവിലേക്ക് മാറ്റി. സബ് കളക്ടര്‍ മേഘശ്രീക്കാണ് അന്വേഷണ ചുമതല.
സുള്ള്യയില്‍ നിന്നും ചെന്നക്കയത്തേക്ക് വരികയായിരുന്ന വധുവും സംഘവും സഞ്ചരിച്ച എ എ 1539 നമ്ബര്‍ സ്വകാര്യ ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി, സുള്ള്യ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !