കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ വ്യാപക സംഘർഷം. ഡൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷക സംഘടകൾ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും നേതാക്കൾ പറയുന്നു.
പൊലീസ് വെടിവെയ്പ്പിനെ തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
എന്നാല്‍ കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമങ്ങളില്‍ ചിലരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.
മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽനിന്നു മാറി നൂറുകണക്കിന് കർഷകർ പോയത് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയിൽ ഒരു ബസ് കർഷകർ നശിപ്പിച്ചു.
അതിർത്തിയിൽ പലയിടത്തും കർഷകർ ബാരിക്കേഡുകൾ മറികടന്നു. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രം ട്രാക്ടർ പരേഡ് നടത്താനുള്ള അനുമതിയാണ് ഡൽഹി പൊലീസ് നൽകിയത്.
#WATCH Visuals from ITO in central Delhi as protesting farmers reach here after changing the route pic.twitter.com/4sEOF41mBg
— ANI (@ANI) January 26, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !