വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ലോറിക്കടിയില്‍ അകപ്പെട്ട രണ്ട് പേര്‍ മരിച്ചു. ഇരുവരും ലോറിയിലെ ജീവനക്കാരാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പിയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറിക്കടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.
സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിത്. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചില നവീകരണ പ്രവൃത്തികള്‍ മേഖലയില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !