റോഡ് സുരക്ഷാ വർഷാചരണത്തിൻ്റെ ഭാഗമായി റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (റാഫ് ) സംസ്ഥാന കമ്മറ്റി ഏർപെടുത്തിയ മാധ്യമ അവാർഡ് മീഡിയ വിഷൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ബാബു എടയൂർ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം ഐ.പി.എസിൽ നിന്നും ഏറ്റുവാങ്ങി.റാഫ് സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്ദു ചടങ്ങിൽ അധ്യക്ഷനായിരുന്നു.
വാഹനാപകടങ്ങൾ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടർച്ചയായുള്ള ബോധവൽക്കരണമാണെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം അഭിപ്രായപ്പെട്ടു. വാഹനങ്ങൾ അനുവദനീയമായ രീതിയിൽ ഓടിക്കുന്നതിന് വേണ്ടുന്ന റോഡുനിയമ പരിപാലനം കാര്യക്ഷമമാക്കുകയും നിയമലംഘനങ്ങളെ കർശനമായി നിയന്ത്രിക്കുകയും വേണം.റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ വീട്ടമ്മമാരിൽ നിന്നുണ്ടായാൽ ഏറെ പ്രയോചനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
റോഡുസുരക്ഷാ വർഷാചരണത്തിൻ്റെ ഭാഗമായി റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് റോഡുസുരക്ഷാ സമ്മേളനവും സംഘടിപ്പിച്ചു.
കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ ബി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്പിന്നിംഗ് മിൽ ചെയർമാൻ പാലോളി അബ്ദുറഹിമാൻ, ശരീഫ് വരിക്കോടൻ, എം ടി.തെയ്യാല, വിജയൻ കൊളത്തായി, നൗഷാദ് മാമ്പ്ര, കല്പകഞ്ചേരി സർക്കിൾ ഇസ്പെക്ടർ എംബി.റിയാസ് രാജ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ മുനീബ് അമ്പാളി, ടി.പ്രൊബിൻ, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെപി.ജാസർ, പികെഎം.ഉസൈൻബായി,മെമ്പർ എംകെ.സക്കരിയ്യ, സി എ.അലവിക്കുട്ടി ഹാജി, സാബിറ ചേളാരി, കെപി.സമീറ, ടി. സുജാത, ശാന്തകുമാരി, കെസി.വേണുഗോപാൽ, ടി പി.അബ്ദുൽ സലാം, കോട്ടയിൽ കുഞ്ഞിമ്മു തുടങ്ങിയവർ പ്രസംഗിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വികെ.പൗലോസ് റോഡുസുരക്ഷ ക്ലാസ് എടുത്തു.പി.അബ്ദുൽ ആരിഫ് സ്വാഗതവും അരുൺ വാരിയത്ത് നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !