സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിനു 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ ഔണ്‍സിന് 1,844.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കുത്തനെ ഇടിഞ്ഞശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 47,947 രൂപയിലെത്തി.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 1,800 രൂപയാണ് സ്വര്‍ണത്തിനു ഇടിഞ്ഞത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് 69 രൂപയാണ് വില. ഒരു കിലോഗ്രാമിന് 710 00 രൂപയാണ് വില.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !