ഉത്തരാഖണ്ഡ് ദുരന്തം : അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണസംഖ്യ 31 ആയി

0

ഡെറാഡൂണ്‍
: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു .ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

ദുരന്തത്തില്‍ സൈന്യത്തിന്റെ സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തപോവന്‍ പവര്‍ പ്രോജക്ടിന്റെ തുരങ്കത്തില്‍ മുപ്പതില്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. . 170 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

തുരങ്കത്തില്‍ അടിഞ്ഞ മണ്ണും ചെളിയും മറ്റും നീക്കം ചെയ്യാന്‍ ഞായറാഴ്ച രാത്രി മുതല്‍ ആരംഭിച്ച ശ്രമം ഐ.ടി,ബി.പി., എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍ സംയുക്തമായി തുടരുകയാണ്.

“തുരങ്കത്തില്‍ കുടുങ്ങിയ മുപ്പതോളം പേരെ രക്ഷിക്കാന്‍ ഞങ്ങളുടെ സംഘങ്ങള്‍ ശ്രമിച്ചു
കൊണ്ടിരിക്കുകയാണ്. അത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-” ഐ.ടി.ബി.പി. വക്താവ് വിവേക് കുമാര്‍ പാണ്ഡെ വെളിപ്പെടുത്തി .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !