കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവായ റോയി തോമസിന്റെ കൊലപാതകത്തിലെ കുറ്റപത്രമാണ് തയ്യാറായത്. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനമെന്ന് അന്വേഷണത്തലവൻ കെ ജി സൈമൺ അറയിിച്ചു
ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. റോയി തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ആദ്യ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.
റോയി തോമസിന്റെ ബന്ധു എം എസ് മാത്യു കേസിൽ രണ്ടാം പ്രതിയാണ്. താമരശ്ശേരിയിലെ സ്വർണപ്പണിക്കാരൻ പ്രജുകുമാർ മൂന്നാം പ്രതിയും സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ഇരുന്നൂറിലധികം സാക്ഷി മൊഴികൾ എടുത്ത ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.
കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പഴുതുകളടച്ചു കൊണ്ടുള്ള കുറ്റപത്രമാകും സമർപ്പിക്കുകയെന്ന് പോലീസ് അറിയിച്ചു



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !