കോയമ്പത്തൂരിന് സമീപം ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ചിറ്റൂർ നല്ലേപ്പള്ളി സ്വദേശികളാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കോയമ്പത്തൂർ പോത്തന്നൂർ റോഡിലാണ് അപകടം. പാലക്കാട് ഭാഗത്ത് നിന്നും വന്ന കാറും സേലം ഭാഗത്ത് നിന്നു വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. നല്ലേപ്പിള്ളി വാരിയത്തുകാട് ഗംഗാധരന്റെ മകൻ രമേശ്, രമേശിന്റെ 12 വയസ്സുള്ള മകൻ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസ്സുള്ള മകൻ റിഷികേശ് എന്നിവരാണ് മരിച്ചത്.
ആതിര, നിരഞ്ജന, വിപിൻദാസ്, ഡ്രൈവർ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ വിപിൻദാസ് സിംഗപ്പൂരിൽ എൻജിനീയറാണ്. വിപിൻദാസിനെയും കുടുംബത്തെയും യാത്ര അയക്കാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !