രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സേനാ മേധാവി രാഷ്ട്രീയ വിഷയത്തിൽ ഇടപെട്ട് പരസ്യപ്രസ്താവന നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന സമരങ്ങൾ തെറ്റായ വഴിയിലൂടെയുള്ളതാണെന്നും ഇവരെ നയിക്കുന്ന നേതാക്കളും തെറ്റാണെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രസ്താവന
മോദി സർക്കാരിന് കീഴിൽ സ്ഥിതിഗതികൾ എത്രത്തോളം അധ:പതിച്ചു എന്നതാണ് ബിപിൻ റാവത്തിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സൈന്യത്തിന്റെ രാഷ്ട്രീയവത്കരിക്കുന്നതിന് പാക്കിസ്ഥാന്റെ വഴിയാണോ പോകുന്നതെന്ന ചോദ്യം ഞങ്ങൾ ഉന്നയിക്കേണ്ടത് ആവശ്യമാണ്. ഉന്നത സൈനികോദ്യോഗസ്ഥരിൽ നിന്നുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ കാര്യങ്ങളിൽ മ്ലേച്ഛമായ ഇടപെടൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേൾക്കാത്തതാണെന്നും യെച്ചൂരി വിമർശിച്ചു
കരസേനാ മേധാവിയുടെ പ്രസ്താവന പൂർണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ അനുവാദം നൽകിയാൽ നാളെ ഭരണമേറ്റെടുക്കുന്നതിനുള്ള അനുവാദവും നൽകുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !