കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ അഭിപ്രായ സർവെ ഫലം. രണ്ടാം ഘട്ട സർവെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യ സർവെ ഫലത്തിലും ഭരണത്തുടർച്ച പ്രവചിച്ചിരുന്നു.
കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സർവെ ഫലം പുറത്തുവിട്ടത്. മധ്യ കേരളത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫ് ആധിപത്യമെന്നാണ് സർവെ വ്യക്തമാക്കുന്നത്. കേരളത്തിൽ 82 മുതൽ 91 സീറ്റുകൾ വരെ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സർവെ പ്രവചിക്കുന്നത്. യുഡിഎഫിന് 46 മുതൽ 54 വരെ സീറ്റുകളും എൻഡിഎയ്‌ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും സർവെ പ്രവചിക്കുന്നു.
തെക്കൻ കേരളത്തിൽ 23 മുതൽ 26 വരെ സീറ്റുകൾ എൽഡിഎഫ് നേടിയേക്കാം. യുഡിഎഫിന് 12 മുതൽ 15 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എൻഡിഎ ഒന്നു മുതൽ രണ്ട് സീറ്റ് വരെ തെക്കൻ കേരളത്തിൽ നേടിയേക്കാമെന്നും പ്രവചിക്കുന്നു.
വടക്കൻ കേരളത്തിലാണ് എൽഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റം പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ 42 മുതൽ 45 വരെ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് പ്രവചിക്കുന്ന സർവെ യുഡിഎഫ് 13 മുതൽ 16 സീറ്റുകൾ വരെ മാത്രമേ നേടൂ എന്നും പ്രവചിക്കുന്നു. എൻഡിഎയ്‌ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ വടക്കൻ കേരളത്തിൽ പ്രവചിക്കുന്നു.
മധ്യ കേരളം യുഡിഎഫിന് ആശ്വാസമാകും. യുഡിഎഫിന് മധ്യ കേരളത്തിൽ 21 മുതൽ 24 സീറ്റുകൾ വരെയാണ് സർവെ പ്രവചിക്കുന്നത്. എൽഡിഎഫ് 17 മുതൽ 20 വരെ സീറ്റ് നേടിയേക്കാമെന്നും സർവെ പറയുന്നു.
മുഖ്യമന്ത്രിയാകാൻ അനുയോജ്യനായ നേതാവ് പിണറായി വിജയൻ തന്നെയെന്ന് സർവെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. സർവെയിൽ പങ്കെടുത്ത 41 ശതമാനം പേരാണ് പിണറായി വിജയൻ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ട സർവെയിൽ 39 ശതമാനം പേരായിരുന്നു പിണറായി വിജയനെ പിന്തുണച്ചത്. രണ്ടാം ഘട്ട സർവെയിൽ പിണറായിയുടെ സ്വീകാര്യത വർധിച്ചതായാണ് പറയുന്നത്.
അടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി മതിയെന്ന് ആഗ്രഹിക്കുന്നത് 27 ശതമാനം പേരാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈല 11 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആറ് ശതമാനം പേരും പിന്തുണച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !