ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണത്തിനു ഇന്നു തുടക്കമാകും. ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്‌ടറുടെ ഉത്തരവിറങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഇന്നു മുതല്‍ കിറ്റ് കിട്ടും.
ഏപ്രിൽ ഒന്നിന് കിറ്റ് വിതരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിലിലെ കിറ്റ് മാര്‍ച്ചില്‍ നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റ് ഏപ്രിൽ ഒന്നിന് ശേഷം കൊടുത്തു തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ അവധി ദിവസങ്ങളായ ഏപ്രിൽ 1,2 തിയതികളിൽ കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണ് വിതരണം വീണ്ടും നേരത്തെയാക്കിയത്.
നീല, വെള്ള കാര്‍ഡുകാര്‍ക്കുളള സ്പെഷ്യൽ അരി വിതരണം നാളെ തുടങ്ങും. സ്‌പെഷ്യൽ അരി വിതരണം തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹെെക്കോടതി സ്റ്റേ ചെയ്‌തിരുന്നു. സ്‌പെഷ്യൽ അരി വിതരണം ചെയ്യാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ് എടുത്തതാണെന്നും അതിനാൽ പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !