തിരഞ്ഞെടുപ്പ് പ്രചാരണം: കൊവിഡ് ചട്ടം ലംഘിച്ചാല്‍ നിയമനടപടി

0

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദ്ദേശം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറത്തിറക്കി. പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.മാസ്‌ക് ധരിക്കാതെ പ്രചാരണത്തിനിറങ്ങരുത്. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിംഗ് എന്നിവ പ്രചാരണ ഓഫീസുകളിലടക്കം കരുതണം. പൊതുയോഗങ്ങളും റാലികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തണം. ഇതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍മാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. കളക്ടര്‍ നിര്‍ദ്ദേശിക്കുന്നിടത്തേ സമ്മേളനം നടത്താവൂ. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ നിരീക്ഷിക്കും.നിയന്ത്രണം പാലിക്കുന്നത് ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡി, അഡിഷണല്‍ ചീഫ് ഇലക്‌ഷന്‍ ഓഫീസര്‍, അഡിഷണല്‍ ഡയറക്ടേഴ്സ് പ്ളാനിംഗ് ആന്‍ഡ് വിജിലന്‍സ് എന്നിവര്‍ അംഗങ്ങളായി സംസ്ഥാനതല ആരോഗ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും.
മറ്റ് നിര്‍ദ്ദേശങ്ങള്‍

വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേര്‍ മാത്രം

 റോഡ് ഷോയ്‌ക്ക് സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് വാഹനങ്ങള്‍

 ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനം പോയി അരമണിക്കൂര്‍ കഴിഞ്ഞേ അടുത്ത സ്ഥാനാര്‍ത്ഥിയുടേത് അതുവഴി വരാവൂ

 നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് വാഹനങ്ങള്‍ മാത്രം, സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രം

 നിയന്ത്രണം പാലിക്കുന്നത് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കോ- ഓര്‍ഡിനേഷന്‍

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !