ഹാഷിഷും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി വളാഞ്ചേരിയിൽ പിടിയിൽ

0

വളാഞ്ചേരി പൈങ്കണ്ണൂരിൽ  ബംഗാൾ മുർഷിദാബാദ് സ്വദേശി റാക്കി ബുൾ ഷേഖിനെയാണ് ( 22 വയസ്സ് )420 ഗ്രാം കഞ്ചാവും 2.3 ഗ്രാം ഹാഷിഷുമായി വളാഞ്ചേരി പോലീസിസ് പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വളാഞ്ചേരി പോലീസിൻ്റെ പ്രത്യേക രാത്രികാല പട്രോളിങ് നടന്നു വരികയാണ്. അന്യസംസ്ഥാ തൊഴിലാളികൾക്കിടയിലും സ്വദേശികൾക്കും വില്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളുമായാണ് പ്രതി പിടിയിലാകുന്നത്. പൈങ്കണ്ണൂർ പാണ്ടികശാല വളാഞ്ചേരി ടൗൺ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് പ്രധാനമായും ചരക്ക് എത്തിക്കുന്നതെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാരകമായ ലഹരിമരുന്നുകൾ എത്തിക്കുന്നവർ ക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും അതിശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത്തരക്കാരെ പിടികൂടുന്നതിനായി പ്രത്യേക ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും എസ് എച്ച് ഒ പറഞ്ഞു.
തിരൂർ DYSP സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ, പ്രിൻസിപ്പൽ SI  ആനന്ദ്, ജൂനിയർ SI മധു ബാലകൃഷ്ണൻ, SI ഇഖ്ബാൽ, CPO അനീഷ് ജോൺ, ക്രൈം സ്ക്വാഡ്  SI മാരായ മുഹമ്മദ് റാഫി, ജയപ്രകാശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസം റിമാൻ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !