സ്‌പെഷ്യല്‍ അരി വിതരണ സംസ്ഥാന സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. വിതരണം തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ നടപടി. അരി വിതരണം ചെയ്യാന്‍ ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് കോടതി നിരീക്ഷിച്ചു. അരി വിതരണം സര്‍ക്കാരിന് തുടരാമെന്നും അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മാസങ്ങളോളം അരി പൂഴ്ത്തി വെച്ച ശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കുകയാണെന്നും വോട്ടിന് വേണ്ടിയുള്ള തന്ത്രമാണിതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പരാതിപ്പെട്ടതിനേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അരി വിതരണം തടഞ്ഞു. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്ക് 10 കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം ഇതോടെ നിലച്ചു. സ്‌പെഷ്യല്‍ അരിയെന്ന പേരില്‍ ഭക്ഷ്യധാന്യ വിതരണം മുന്‍പും നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നുമാണ് സര്‍ക്കാരിന്റെ അവകാശ വാദം. തുടര്‍നടപടി തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വാദിച്ചു.
വിഷു-ഈസ്റ്റര്‍ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. പെസഹ വ്യാഴവും ദുഖവെള്ളിയും കാരണം ഏപ്രില്‍ ഒന്ന്, രണ്ട് ദിവസങ്ങള്‍ അവധിയായതിനാല്‍ കട തുറക്കാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന പറഞ്ഞതിനേത്തുടര്‍ന്നാണിത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !