വളാഞ്ചേരി: ഹസ്ന യഹ്‌യയുടെ "പ്രണയ പൂർവ്വം പടച്ചോൻ"കവിതാ സമാഹാരം എഴുത്തുകാരൻ പി.സുരേന്ദ്രൻ സംവിധായകൻ സക്കരിയക്ക് നൽകി പ്രകാശനം ചെയ്തു. എഴുത്തൊരുമ സാംസകാരിക കൂട്ടായ്‌മയാണ് പരിപാടി സംഘടിപ്പിച്ചത്.
എഴുത്തൊരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ , പൂക്കാട്ടിരി സ്വദേശിയും മാധ്യമ പ്രവർത്തകയുമായ ഹസ്ന യഹ്‌യയുടെ പ്രണയപൂർവ്വം പടച്ചോന് കവിതാ സമാഹരത്തിന്റെ പ്രകാശനം നടന്നു,. എഴുത്തുകാരൻ പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു. സംവിധായകൻ സക്കരിയ ഏറ്റുവാങ്ങി. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ്, ഡോ.എൻ.എം മുജീബ് റഹ്മാൻ , അഷ്റഫലി കാളിയത്ത്, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, മുജീബ് വാലാസി, മുനീർ അഗ്രഗാമി , ബഹയ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു. ഹസ്ന മറുപടി പ്രസംഗം നടത്തി.
നാസർ ഇരിമ്പിളിയം, നൂറുൽ ആബിദ് നാലകത്ത് , സുരേഷ് മേച്ചേരി, അനീഷ് വി.പി , സുരേഷ് പൂവാട്ടു മീത്തൽ , ഫാത്തിമ സുഹ്റ തുടങ്ങിയവർ നേതൃത്വം നൽകി.
|
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !