തിരുവനന്തപുരം: അധ്യാപകസംഘടനകളുടെയും എതിര്‍പ്പ് അവഗണിച്ചാണ് , മാര്‍ച്ചില്‍ പൊതുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .
ആദ്യം പാഠഭാഗങ്ങള്‍ പഠിപ്പിച്ചുകഴിഞ്ഞ ശേഷം ഏപ്രിലിലോ മേയിേലാ പരീക്ഷ നടത്തണമെന്നായിരുന്നു നിര്‍ദേശം. ഇത് അവഗണിച്ചാണ് മോഡല്‍പരീക്ഷ നടത്തി മുന്നൊരുക്കം പൂര്‍ത്തിയാക്കിയത്. ഇൗ നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ മലക്കംമറിഞ്ഞത്.
അധ്യാപകരുടെ തെരഞ്ഞെടുപ്പ് പരിശീലനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ടി.എയുടെ നിവേദനം മാര്‍ച്ച് ഒന്നിന് സര്‍ക്കാറിന് കിട്ടിന്നു. കഴിഞ്ഞ അഞ്ചിനാണ് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് കമീഷെന്റ അനുമതി വേണമെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്ന്നാണ് ഫയല്‍ കൈമാറിയത്.
പരീക്ഷ ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാറ്റിയാല്‍ ചൂട് കനക്കുമെന്നത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കും. ഏപ്രില്‍ രണ്ടാംവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ചില്‍തന്നെ തീര്‍ക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനമുണ്ടായാല്‍ അതും പരീക്ഷ നടത്തിപ്പിന് വെല്ലുവിളിയാകും.
അേതസമയം, പരീക്ഷമാറ്റത്തിനുള്ള ആവശ്യം ഉന്നയിക്കുന്നതിന് പിന്നില്‍ അധ്യാപകരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനുള്ള നീക്കത്തിെന്റ ഭാഗമാണെന്ന് നേരേത്തതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രാദേശികതലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ ഒേട്ടറെപ്പേര്‍ സ്കൂള്‍ അധ്യാപകരാണ്. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടക്കുന്നത് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുമെന്ന് കണ്ടാണ് മറ്റുകാരണം നിരത്തിയുള്ള പരീക്ഷമാറ്റനീക്കം എന്നാണ് ആക്ഷേപം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !