കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതിയായി. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രദർശനം നടത്താമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തേ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയായിരുന്നു അനുമതിയുണ്ടായിരുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയത്. അതിനാൽ പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. പുതിയ ഉത്തരവ് വന്നതോടെ ചൊവ്വാഴ്ചമുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ തുടങ്ങുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ (ഫിയോക്) അറിയിച്ചു.
കോവിഡ് ലോക്ഡൗണിനുശേഷം തിയേറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും സെക്കൻഡ് ഷോ ഇല്ലാതെ ഒരുതരത്തിലും മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു സിനിമാ സംഘടനകളുടെ നിലപാട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !