ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; 22 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

0
ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; 22 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം | Leak in hospital oxygen tank; Tragic end for 22 Kovid patients

മുംബയ്
: നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 22 കൊവിഡ് ബാധിതര്‍ മരിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. ആശുപത്രി പരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ഇതോടെ, വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു. നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ടാങ്കിലെ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി. ടാങ്കറില്‍നിന്ന് ഓക്‌സിജന്‍ ചോരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !