മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയുള്ളത്.
മെഡിക്കൽബോർഡ് രൂപീകരിച്ച് തുടർ ചികിൽസ തീരുമാനിക്കും. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോടേയ്ക്ക് അയയ്ക്കും. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് 3ന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !