കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന നടത്തും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ചയുള്ള ക്വാറന്റീന് തുടരും. ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കാനും വാക്സിനേഷന് കൂടുതലാളുകള്‍ക്ക് നല്‍കാനും ധാരണയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
വ്യാപനം രൂക്ഷം; വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി കേന്ദ്രം
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ ഇടങ്ങളില്‍, ജീവനക്കാര്‍ക്ക് വാക്സിനേഷന് പ്രത്യേക സൗകര്യങ്ങളൊരുക്കാനാണ് നീക്കം.
ഏപ്രില്‍ 11നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
നൂറോളം യോഗ്യതയുള്ള ഗുണഭോക്താക്കളുണ്ടെങ്കില്‍ ജോലിസ്ഥലത്ത് വാക്സിനേഷന്‍ സെന്റര്‍ അനുവദിക്കുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
നാല്‍പ്പത്തഞ്ചോ അതിന് മുകളിലോ പ്രായമായ ജീവനക്കാര്‍ക്കാണ് വാക്സിന്‍ സ്വീകരിക്കാന്‍ സൗകര്യം ഒരുക്കുക.
ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യ സേന, മുന്‍സിപ്പല്‍ കമ്മീഷ്ണറുടെ നേതൃത്വത്തിലുളള അര്‍ബന്‍ ദൗത്യസേന വിഭാഗങ്ങള്‍ സ്ഥാപന മേധാവികളുമായി ആശയ വിനിമയം നടത്തി തൊഴില്‍ ഇടങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം.
അതേ സമയം വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം നാളെ നടക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടക്കുക. വാക്‌സിനേഷന്‍ അവലോകനവും പ്രശ്നപരിഹാരവും യോഗത്തില്‍ ചര്‍ച്ചചെയ്യും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !