എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌ടർ ചതുപ്പിൽ ഇടിച്ചിറക്കി

0
എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌ടർ ചതുപ്പിൽ ഇടിച്ചിറക്കി | The helicopter carrying MA Yusufali and his wife crashed into a swamp

കൊച്ചി
: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ഇടിച്ചിറക്കി.

എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റർ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.

ചതുപ്പിൽ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്റർ.
സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !