സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വോടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ മുന്നില്‍ വോടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. അതേസമയം വോടിങ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോടിങ് തടസപ്പെട്ടു. അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍ പി സ്‌കൂളില്‍ വോടിങ് മെഷീന്‍ തകരാറായി വോടിങ് തടസപ്പെട്ടു. ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂത്തിലെ വോടിങ് മെഷീന്‍ തകരാറിലായി വോടെടുപ്പ് തടസപ്പെട്ടു.
പാണക്കാട് എം എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്ബര്‍ 67ല്‍ വോടിങ് മെഷീന്‍ തകരാറായതിനാല്‍ വേടെടുപ്പ് ആരംഭിച്ചില്ല.
രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോടെടുപ്പ്. 40771 പോളിഹ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. വോടെടുപ്പ് സമാധാനപരമായി തന്നെ പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന പ്രതിരോധ നിയന്ത്രണങ്ങളും പോളിങ് ബൂത്തില്‍ നടപ്പാക്കും.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !