സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക് ഡൗൺ പ്രഖ്യാപിക്കണം; കെജിഎംഒഎ

0
സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക് ഡൗൺ പ്രഖ്യാപിക്കണം; കെജിഎംഒഎ | Lockdown should be declared in the state for at least two weeks; KGMOA

തിരുവനന്തപുരം
: സംസ്ഥാനത്ത് ലോക് ഡൗൺ വേണമെന്ന് കെജിഎംഒഎ. രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ചത്തേക്കെങ്കിലും ലോക് ഡൗൺ പ്രഖ്യാപിക്കണമെന്നാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ നിർദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് കെജിഎംഒഎ ആവശ്യങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണെമന്നും കെജിഎംഒഎ ആവശ്യപെട്ടിട്ടിട്ടുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനതോത് കൂടുതലാണ്. കേരളത്തിൽ നിലവിൽ ഈ വൈറസിന്റെ സാനിധ്യം ഉണ്ട്. അതിനാൽ ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണം. അതിന് ലോക് ഡൌൺ വേണം എന്നുമാണ് കെജിഎംഒഎ പറയുന്നത്.

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലേക്ക് വന്നിട്ടുള്ളത് ഒരു അപായ സൂചനയാണ്. സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്നു. അതിനാൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രം ഇനി സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്നും നിർദ്ദേശമുണ്ട്.

മാനവ വിഭവശേഷി ഉറപ്പാക്കണം. ആരോഗ്യവകുപ്പിൽ നിന്നും ഉന്നത പഠനത്തിനായി പോയവരെ തിരിച്ചു വിളിച്ചു ജോലിക്കായി നിയോഗിക്കണം. വീട്ടിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനായി പ്രത്യേക കാൾ സെന്റർ നിയോഗിക്കണം. ഐസിയു -ഓക്സിജൻ ബെഡുകളുടെ എണ്ണം പ്രസിദ്ധീകരിക്കണം, എന്നിങ്ങനെ പ്രസക്തമായ നിർദേശങ്ങളും ആവശ്യങ്ങളുമാണ് സംഘടന ചീഫ് സെക്രെട്ടറിക്കുള്ള കത്തിൽ പറയുന്നത്. ഐഎംഎ യും ഇതേ നിർദേശം മുന്നോട്ടു വെച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !