രോഗലക്ഷണം ഇല്ലെങ്കിൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു

0
രോഗലക്ഷണം ഇല്ലെങ്കിൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു | No negative certificate if no symptoms; The discharge guideline has been revised

കോവിഡ് നെഗറ്റീവായി കണക്കാക്കണമെങ്കില്‍ പത്താം ദിവസം ആന്റിജന്‍ ടെസ്റ്റ് വേണമെന്ന നിര്‍ദേശം ഒഴിവാക്കി ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. മൂന്ന് ദിവസം രോഗലക്ഷണങ്ങളില്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഗുരുതരാവസ്ഥയിലുളളവര്‍ക്ക് പതിനാലാം ദിവസം ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്. പോസിറ്റീവാകുന്ന ദിവസം മുതല്‍ 17 ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്ന നിബന്ധന തുടരും. 

കോവിഡ് ബാധിതരാകുന്നവര്‍ വീട്ടിലായാലും ആശുപത്രിയിലായാലും പത്താം ദിവസം ആന്റിജന്‍ ടെസ്ററ് നടത്തി നെഗററീവായാലേ രോഗം മാറിയതായി കണക്കാക്കൂ എന്നായിരുന്നു ഇതുവരെയുളള മാര്‍ഗരേഖ. ഇനി മൂന്നു ദിവസം ലക്ഷണങ്ങളില്ലെങ്കില്‍, ഒാക്സിജന്‍ കൊടുക്കേണ്ട അവസ്ഥയില്ലെങ്കില്‍, ആരോഗ്യനിലയില്‍ സ്ഥിരതയുണ്ടെങ്കില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാം. വീണ്ടും ടെസ്ററ് ചെയ്യേണ്ട ആവശ്യമില്ല. 

വീട്ടില്‍ ഐസലേഷനില്‍ തുടരുമ്പോള്‍ ആരോഗ്യനില വഷളാകുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ശ്വാസതടസം, നെഞ്ചുവേദന, രക്തസമ്മര്‍ദം താഴ്ന്നുപോകുക, തുടങ്ങി ഗുരുതരാവസ്ഥയുളളവരെ 14 ാ ദിവസം ആന്റിജന്‍ പരിശോധന നടത്തി നെഗററീവ് ആയാലേ ഡിസ്ചാര്‍ജ് ചെയ്യാന്‍പാടുളളു. 14 ാം ദിവസം ടെസ്ററ് ചെയ്യുമ്പോള്‍ വീണ്ടും പോസിററീവ് ആണെങ്കില്‍ 48 മണിക്കൂര്‍ ഇടവിട്ട് നെഗററീവ് ആകുന്നതുവരെ ആന്റിജന്‍ പരിശോധന നടത്തണം. ജൂണില്‍ത്തന്നെ ഡിസ്ചാര്‍ജിന് വീണ്ടും ടെസ്ററ് നടത്തേണ്ട എന്ന മാനദണ്ഡം ഐസിഎംആര്‍ കൊണ്ടു വന്നെങ്കിലും മാര്‍ഗരേഖ പുതുക്കാന്‍ സംസ്ഥാനം തയാറായിരുന്നില്ല. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നും ആക്ഷേപമുയര്‍ന്നിരുന്നു,

ബെഡുകള്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ക്കും ക്ഷാമം നേരിട്ടു തുടങ്ങുമ്പോള്‍ അനാവശ്യമായി ആശുപത്രിയില്‍ തുടരുന്നവരെ ഒഴിവാക്കാനും അത്യാവശ്യക്കാര്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കാനും പുതിയ മാനദണ്ഡം ഉപകരിക്കും. അതേ സമയം വീട്ടില്‍ക്കഴിയുന്ന ആരോഗ്യപ്രശ്നമുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയും വരും.


Source: mmtv
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !