കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേരളത്തിലെത്തിയതിന് 48 മണിക്കൂര്‍ മുന്‍പോ, സംസ്ഥാനത്ത് എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കേരളത്തിലെത്തിയ ശേഷമാണ് പരിശോധനയെങ്കില്‍ 48 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാനാവൂ.
പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ആരോഗ്യവകുപ്പാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒരേ നടപടിക്രമങ്ങളായിരിക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറയുന്നു.
ഈ അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.
ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നുമുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലധികമാകുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടയുന്നത്.
ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം ഈ വിധത്തില്‍ രൂക്ഷമാകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !