ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും
റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവില്‍ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന 11 രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നിലവിൽ യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ യു.എ.ഇ ഉൾപ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ സൗദിയിലേക്ക് പ്രവേശനം സാധ്യമാവും. അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും.
ഞായർ പുലര്‍ച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഈ രാജ്യങ്ങളിലൂടെ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റസര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.
ഇവിടങ്ങളില്‍ കോവിഡ് രോഗവ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !