ദുബൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യാക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 24 മുതലാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്. ആദ്യം 10 ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ പിന്നീട് അത് മെയ് 14 വരെ നീട്ടിയിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ല.
അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിൽ വിലക്ക് ബാധകമായിരിക്കില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !