കപ്പ കർഷകരെ സഹായിക്കുവാനായികേരള സർക്കാർ കൃഷി വകുപ്പു മുഖേന നടത്തുന്ന കപ്പചാലഞ്ചിൻ്റെ ഭാഗമായി സി.പി.എം., ഡി.ഫൈഎഫ് ഐ മാവണ്ടിയൂർ ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ എടയൂർ കൃഷിഭവനുമായി സഹകരിച്ച് പ്രദേശത്തെ കർഷകരിൽ നിന്നും3 ടൺ കപ്പ സംഭരിച്ച് മാവണ്ടിയൂരിലെ 600ളം വീടുകളിൽ വിതരണം ചെയ്തു. പരിപാടി സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് എടയൂർ ഡിവിഷൻ അംഗം ബുഷറനാസർ, സി.പി.എം ലോക്കൽ കമ്മറ്റിയംഗം വി.കെ.സുബ്രമണ്യൻ, ബ്രാഞ്ച് സെക്രട്ടറി ഇ.പി.നാസർ, ഡി വൈ.എഫ്ഐ യൂനിറ്റ് സെക്രടറി ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !