ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ തൻ്റെ വാർഡിലെ ജനങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിനായി തൻ്റെ കയ്യിലുള്ള സ്വർണ്ണാഭരണം കൈമാറി വനിത വാർഡ് മെമ്പർ മാതൃകയായി. എടയൂർ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ഫാത്തിമത്ത് തസ്നിയാണ് തൻ്റെ ഒന്നര പവൻ വരുന്ന സ്വർണ്ണാഭരണം സി.പി.എം ബ്രാഞ്ച് കമ്മറ്റിക്ക് കൈമാറിയത്. നാലാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷൃകിറ്റ് നൽകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു സി.പിഎം എടയൂർ മണ്ണത്ത് പറമ്പ് ബ്രാഞ്ച് കമ്മറ്റി. ഇതിനായി ഫണ്ട് സ്വരൂപിക്കുന്നത് ശ്രദ്ധയിൽ പെട്ട മെമ്പർ തൻ്റെ ഒന്നരപവൻ സ്വർണ്ണാഭരണം ഈ സംരഭത്തിലേക്ക് സംഭാവന നൽകുകയായിരുന്നു. സ്വർണ്ണാഭരണം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ ഏറ്റുവാങ്ങി.ബിരുദ വിദ്യാർത്ഥികൂടിയായ ഫാത്തിമത്ത് തസ്നി ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !