കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (കീം 2021) എൻട്രൻസ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ നടക്കുക. cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിനു പുറമേ മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
ഫിസിക്സ്, കെമിസ്ട്രി എന്നിവ അടങ്ങിയ പേപ്പർ 1 രാവിലെ 10 മുതൽ 12.30 വരെയാണ് നടക്കുക. പേപ്പർ 2 ആയ മാത്തമാറ്റിക്സ് ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 വരെ നടക്കും. എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷാ നടപടികൾ ഉടൻ തുടങ്ങും. ഇതിന്റെ തീയതി അറിയിച്ചിട്ടില്ല.
എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള പരീക്ഷയാണ് കീം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !