സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

0

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക എസ്. സുജയെ സ്കൂൾ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ.

ക്ലാസ് മുറിയ്ക്ക് മുന്നിലൂടെ കടന്നുപോയ വൈദ്യുതി കമ്പിയിൽ നിന്നാണ് മിഥുന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാൻ ഷെഡിന് മുകളിൽ കയറിയ മിഥുൻ കാൽവഴുതി ത്രീഫേസ് വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂളിലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജി. മോളിക്കാണ് താൽക്കാലികമായി പ്രധാനാധ്യാപികയുടെ ചുമതല നൽകിയിരിക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, വിഷയത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ സർക്കാർ നേരിട്ട് ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


ഈ വാർത്ത കേൾക്കാം

Content Summary: Student dies of shock at school: Headmistress suspended

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !