സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറിയ ശേഷം നാല് മണിക്കൂറോളമാണ് യാത്രക്കാർ കൊടും ചൂടിൽ വിമാനത്തിനുള്ളിൽ കുടുങ്ങിയത്.
രാവിലെ 8:15 ന് യാത്രക്കാരെ പ്രവേശിപ്പിച്ചെങ്കിലും, പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്തില്ല. വിമാനം റദ്ദാക്കിയ വിവരം ഉച്ചയ്ക്ക് 12:15 ഓടെയാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. അതുവരെ വിമാനം വൈകുന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. അടുത്ത വിമാനം നാളെ പുലർച്ചെ 3:40 ന് പുറപ്പെടും. അതുവരെ യാത്രക്കാർക്ക് എയർ ഇന്ത്യ ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 523 വിമാനവും ഒന്നര മണിക്കൂർ വൈകി ഉച്ചയ്ക്ക് 2:30 നാണ് പുറപ്പെട്ടത്.
ഈ വാർത്ത കേൾക്കാം
Content Summary: Air India Express flight cancelled; passengers stranded on plane for hours
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !