മലപ്പുറം ജില്ലയില്‍ 3,938 പേര്‍ക്ക് വൈറസ് ബാധ; 3,260 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു
3,938 പേര്‍ക്ക് വൈറസ് ബാധ; 3,260 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.3 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,807 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 02
ഉറവിടമറിയാതെ 53 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 45,337 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 64,892 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,36,973 ആയി.  

രോഗം സ്ഥിരീകരിച്ചവരില്‍ 3,807 പേര്‍ക്ക് രോഗികളുമായള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. 53 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 55 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

64,892 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,337 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,397 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 290 പേരും 174 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,147 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 812 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും രോഗ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തു പോയി വരുന്നവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


മലപ്പുറം ജില്ലയില്‍ 3,938 പേര്‍ക്ക് വൈറസ് ബാധ; 3,260 പേര്‍ക്ക് രോഗമുക്തി


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വെള്ളിയാഴ്ച (മെയ് 28) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 34
ആലങ്കോട് 02
ആലിപ്പറമ്പ് 22
അമരമ്പലം 47
ആനക്കയം 30
അങ്ങാടിപ്പുറം 02
അരീക്കോട് 76
ആതവനാട് 26
ഊരകം 92
ചാലിയാര്‍ 23
ചീക്കോട് 39
ചേലേമ്പ്ര 20
ചെറിയമുണ്ടം 42
ചെറുകാവ് 14
ചോക്കാട് 41
ചുങ്കത്തറ 25
എടക്കര 15
എടപ്പറ്റ 56
എടപ്പാള്‍ 13
എടരിക്കോട് 41
എടവണ്ണ 53
എടയൂര്‍ 66
ഏലംകുളം 34
ഇരിമ്പിളിയം 16
കാലടി 54
കാളികാവ് 83
കല്‍പകഞ്ചേരി 29
കണ്ണമംഗലം 09
കരുളായി 44
കരുവാരക്കുണ്ട് 53
കാവനൂര്‍ 33
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 12
കോഡൂര്‍ 58
കൊണ്ടോട്ടി 59
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 26
കുറുവ 03
കുറ്റിപ്പുറം 57
കുഴിമണ്ണ 41
മലപ്പുറം 88
മമ്പാട് 22
മംഗലം 23
മഞ്ചേരി 145
മങ്കട 05
മാറാക്കര 26
മാറഞ്ചേരി 42
മേലാറ്റൂര്‍ 42
മൂന്നിയൂര്‍ 37
മൂര്‍ക്കനാട് 24
മൂത്തേടം 15
മൊറയൂര്‍ 27
മുതുവല്ലൂര്‍ 09
നന്നമ്പ്ര 12
നന്നംമുക്ക് 19
നിലമ്പൂര്‍ 40
നിറമരുതൂര്‍ 50
ഒതുക്കുങ്ങല്‍ 48
ഒഴൂര്‍ 10
പള്ളിക്കല്‍ 149
പാണ്ടിക്കാട് 43
പരപ്പനങ്ങാടി 83
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 63
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 38
പൊന്മള 51
പൊന്മുണ്ടം 19
പൊന്നാനി 79
പൂക്കോട്ടൂര്‍ 38
പോരൂര്‍ 07
പോത്തുകല്ല് 15
പുലാമന്തോള്‍ 49
പുളിക്കല്‍ 93
പുല്‍പ്പറ്റ 17
പുറത്തൂര്‍ 41
പുഴക്കാട്ടിരി 07
താനാളൂര്‍ 16
താനൂര്‍ 11
തലക്കാട് 40
തവനൂര്‍ 27
താഴേക്കോട് 24
തേഞ്ഞിപ്പലം 120
തെന്നല 33
തിരുനാവായ 44
തിരുവാലി 19
തൃക്കലങ്ങോട് 52
തൃപ്രങ്ങോട് 15
തുവ്വൂര്‍ 33
തിരൂര്‍ 69
തിരൂരങ്ങാടി 32
ഊര്‍ങ്ങാട്ടിരി 29
വളാഞ്ചേരി 22
വളവന്നൂര്‍ 102
വള്ളിക്കുന്ന് 09
വട്ടംകുളം 06
വാഴക്കാട് 23
വാഴയൂര്‍ 05
വഴിക്കടവ് 13
വെളിയങ്കോട് 10
വേങ്ങര 74
വെട്ടത്തൂര്‍ 36
വെട്ടം 56
വണ്ടൂര്‍ 86

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !