കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മലപ്പുറം ഗവ.കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2021-22 അധ്യയനവര്‍ഷത്തേക്കുള്ള താല്‍ക്കാലിക അധ്യാപക തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള ഡാറ്റ ബാങ്ക് തയ്യാറാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് /പി.എച്ച്ഡി എന്നിവ അഭികാമ്യം. ഇലക്ട്രോണിക്‌സ് - 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി/എം.ടെക് ആണ് യോഗ്യത. നെറ്റ് /പി.എച്ച്ഡി എന്നിവ അഭികാമ്യം. കമ്പ്യൂട്ടര്‍ സയന്‍സ് - 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി/എം.ടെക്/എം.സി.എ. നെറ്റ് /പി.എച്ച്ഡി എന്നിവ അഭികാമ്യം. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ - ഫസ്റ്റ് ക്ലാസോടെയുള്ള പി.ജി.ഡി.സി.എ / ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഫസ്റ്റ് ക്ലാസോടെയുള്ള മൂന്ന് വര്‍ഷത്തെ ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ ബി.എസ്.സി ഇലക്ട്രോണിക്‌സ് ബിരുദം. ഗ്രേഡ് 4 ലൈബ്രേറിയന്‍ - ഡിപ്ലോമ/ സര്‍ക്കാര്‍ അംഗീകൃത ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ളതോ സര്‍വകലാശാല അംഗീകരിച്ചതോ ആയ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദം എന്നിവയാണ് യോഗ്യത. താല്‍പര്യം ഉള്ളവര്‍ മെയ് 28 ന് മുമ്പായിട്ട് [email protected] എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും അയക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 8547005043, 9447676392.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !