സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു. 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധ ഉണ്ടായത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരത്ത് 3 പേർക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേർക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ആറൂ പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 തമിഴ്നാട് സ്വദേശികളും സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !